Kuttinaadu – Badiroor

കുട്ടികൾക്കും കുടുംബങ്ങൾക്കും വെയിലും മഴയും കൊള്ളാൻ, മണ്ണിൽ കളിക്കാൻ, ജീവിതം പഠിക്കാൻ ഒരിടം. ജൂലായ് 4 മുതൽ!
A nature-based learning space for children and families interested in deeper, long-term learning experiences. Launching on July 4th

എന്താണ് കുട്ടിനാട്

കുട്ടികളോടൊപ്പം വളരുന്ന പാഠങ്ങൾ

അവനവനെ അറിയുക

ശരീരം ഒരു അത്ഭുത ലോകമാണെന്ന് തിരിച്ചറിയുക. പല്ലുതേപ്പ്, കുളി, ആഹാരം, ഉറക്കം, വയറിന്റെ ആരോഗ്യം എന്നിവയും മനസ്സും തമ്മിലുള്ള ബന്ധം, ശ്വാസം എന്നിവയൊക്കെ രസകരമായി മനസ്സിലാക്കുക.

വ്യത്യസ്തതകളെ മാനിക്കുക

സ്വന്തം പ്രത്യേകതകളെ സ്നേഹിക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ വൈവിധ്യങ്ങളെ ബഹുമാനിക്കാൻ പഠിക്കുക.

ആനന്ദത്തോടെ ജീവിക്കുക

ഈ പ്രപഞ്ചത്തിൽ സന്തോഷത്തോടെ ജീവിക്കാനും, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കാനും (Live and Let Live) ആവശ്യമായ ജീവിതപാഠങ്ങൾ പരിശീലിക്കുക.

കുട്ടിനാട്ടിൽ എന്തൊക്കെയുണ്ട്?

കുട്ടിനാട്ടിലെ പ്രവർത്തന രീതികൾ എന്തൊക്കെയാണ്

ആദ്യ ഘട്ടം

മുതിർന്നവരുടെ മേൽനോട്ടത്തിൽ കളികളിലൂടെ പരസ്പരം മനസ്സിലാക്കൽ. കുട്ടികളുടെ തനതായ താല്പര്യങ്ങൾ തിരിച്ചറിയാനുള്ള 'ബേസ് ലൈൻ അസ്സസ്സ്മെന്റ്' (Baseline Assessment) ഈ ദിവസങ്ങളിൽ നടക്കും.

രണ്ടാം ഘട്ടം

ആരോഗ്യം, ആഹാരം, ഉറക്കം, വ്യായാമം (കളികൾ) എന്നിവയെക്കുറിച്ചുള്ള ധാരണകളിലൂടെ ശരീരത്തെയും മനസ്സിനെയും അടുത്ത ഘട്ടത്തിലേക്ക് ഒരുക്കൽ.

മൂന്നാം ഘട്ടം - പ്രായോഗിക, സമഗ്ര പരിശീലനം

കുട്ടികളുടെ പുരോഗതിയനുസരിച്ച് മലയാളം, ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ, അടിസ്ഥാന ശാസ്ത്രം, കണക്ക് എന്നിവ പരിചയപ്പെടും. ശാസ്ത്ര പരീക്ഷണങ്ങൾ, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ, നീന്തൽ പരിശീലനം, സൈക്കിൾ പഠനവും റോഡ് നിയമങ്ങളും, കളിപ്പാട്ടങ്ങളും കളിവീടും നിർമ്മിക്കൽ, ക്യാമ്പുകൾ, വിദഗ്ദ്ധർ നയിക്കുന്ന ശില്പശാലകൾ തുടങ്ങിയവയുമുണ്ടാകും.

നമ്മുടെ പങ്കാളിത്തം

ഫെസിലിറ്റേറ്റർമാർ

ഓരോ കുട്ടിയുടെയും താല്പര്യങ്ങൾ, ആരോഗ്യം, പ്രത്യേക ശ്രദ്ധ വേണ്ട മേഖലകൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ച്, അവർക്ക് ആവശ്യമായ കരുതലും അറിവും ശീലങ്ങളും പകർന്നു നൽകാൻ കൂടെനിൽക്കുന്നു.

രക്ഷിതാക്കൾ

രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുക്കുക. കുട്ടിനാടിന്റെ പ്രവർത്തനങ്ങളിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം, എന്തൊക്കെ പ്രതീക്ഷിക്കേണ്ടതില്ല എന്ന് വ്യക്തമായി മനസ്സിലാക്കുക. ചെറിയ കുട്ടികളോടൊപ്പം വരുന്നവർ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുക.

പ്രവർത്തന സമയം

ശനിയാഴ്ചയും ഞായറാഴ്ചയും (രാവിലെ 9:00 മുതൽ വൈകിട്ട് 4:00 വരെ) കൂടുതൽ കുട്ടികൾ ആകുന്നതനുസരിച്ച് കൂടുതൽ ദിവസങ്ങളാവാം എന്നു കരുതുന്നു.

ബാച്ച് ക്രമീകരണം

ഒരു ബാച്ചിൽ പരമാവധി 20 കുട്ടികൾ മാത്രം. (ശനിയാഴ്ച ബാച്ച് ഏകദേശം പൂർത്തിയായി)

യാത്ര & ഭക്ഷണം

കോഴിക്കോട് നഗരത്തിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ളവർക്ക് നാടൻ ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭ്യമാണ്.

താമസം

ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ചെലവുകൾ

ചെലവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ രക്ഷിതാക്കളുമായി നേരിട്ട് സംസാരിച്ച് തീരുമാനിക്കുന്നതാണ്.

രക്ഷിതാക്കളുടെ ആദ്യ മീറ്റിംഗ്

താല്പര്യമുള്ള രക്ഷിതാക്കളുടെ ആദ്യ മീറ്റിംഗ് ജൂൺ 21 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്കാണ്.

വിശദ വിവരങ്ങൾക്ക് +91 884 819 5207
എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക. 

Our Vision

Lessons that Grow with the Child

Know Yourself

Discover the human body as a world of wonder. Explore, in engaging and practical ways, the connections between brushing teeth, bathing, food, sleep, gut health, breathing, and mental well-being.

Respect Diversity

Learn to appreciate your own unique qualities while developing respect for the diversity, perspectives, and strengths of others.

Live with Anandam

Learn how to live with Anandam while allowing others to do the same. Through everyday experiences, children practice the simple but powerful principle of Live and Let Live.

What Does Kuttinaadu Offer?

How Does Kuttinaadu Work?

Phase 1: Building Connections

Children get to know one another through games, group activities, and guided interactions under the supervision of facilitators. During this phase, we also conduct a baseline assessment to better understand each child's unique interests, strengths, and learning preferences.

Phase 2: Preparing the Body and Mind

Children develop a deeper understanding of health, food, sleep, movement, and play. These experiences help build the foundations for physical well-being, emotional balance, and lifelong healthy habits.

Phase 3: Practical and Holistic Learning

As children progress, they are introduced to age-appropriate experiences in Malayalam and English language use, basic science, and mathematics. Learning is supported through hands-on activities such as science experiments, arts, sports, cultural activities, swimming, cycling and road safety, toy-making, building play spaces, camps, educational visits, and workshops led by experienced practitioners and subject experts.

Our Shared Responsibility

Facilitators

Our facilitators closely observe each child’s interests, health, strengths, and areas that may need additional attention. They work alongside children, offering the care, guidance, knowledge, and habits needed for healthy growth and development.

Parents

Parents are expected to participate regularly in orientation and training programmes. It is important to have a clear understanding of what Kuttinaadu aims to offer, as well as what it does not.

Parents accompanying younger children are requested to follow the guidance of facilitators and intervene in children’s activities only when necessary and as advised.

Schedule

Kuttinaadu currently meets on Saturdays and Sundays from 9:00 AM to 4:00 PM. As participation grows, activities may be extended to additional days.

Batch Size

Each batch is limited to a maximum of 20 children to ensure meaningful interaction and individual attention.
(The Saturday batch is almost full.)

Travel & Food

Transport from Kozhikode city will be available. Traditional home-style lunch and refreshments can also be arranged for those who require them.

Accommodation

Accommodation facilities will be available for families travelling from distant locations.

Fees

As costs depend on several factors, fees will be discussed individually with interested parents.

Orientation Session for Parents

The first meeting for interested parents will be held on Sunday, 21 June, at 2:00 PM.

For more information, please send a
WhatsApp message to: +91 88481 95207

Kuttinaadu, Tapovanam, Badirur, Makkada P.O, Kakkodi Panchayat, Kozhikode, Kerala 673611

Kuttinaadu by Walking Ferns is hosted by Tapovanam (PYRC Trust)