English version below:
വാക്കിംഗ് ഫേൺസ് ഒരു ഓണ ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് 25 വൈകുന്നേരം മുതൽ സെപ്റ്റംബർ 2 ഉച്ച വരെ നീണ്ടു നിൽക്കുന്ന ഒരു ക്യാമ്പ്. തൃശ്ശൂർ ജില്ലയിലെ കിരാലൂർ 'തണലി’ൽ വച്ചാണു ക്യാമ്പ്. പൂർണമായോ ഭാഗികമായോ പങ്കെടുക്കാം.
ഓണപ്പരീക്ഷയെ ബാധിക്കാത്ത കുട്ടികൾക്ക് 25 വൈകുന്നേരം മുതലും ബാക്കിയുള്ളവർക്ക് 28നു വൈകുന്നേരവും സഹവാസത്തിൽ കൂടാം. 26നാണ് അത്തം. 25നു വൈകിട്ടു വന്ന്, 26നു രാവിലെ മുതൽ ആ ഗ്രാമ പരിസരത്തു നടന്ന് പൂവിളിയോടെ പൂവിറുത്ത് പൂക്കളമിടാം. അന്നേദിവസം എത്തിച്ചേരാൻ പറ്റാത്തവർക്ക് വീട്ടിലും പൂവിടാം.
കുട്ടികൾക്ക് സ്വന്തമായി പൂ പറിക്കാനുള്ള അവസരം, സ്വന്തം ഭാവനയിൽ പൂവിടാനുള്ള അവസരം എന്നിവയുണ്ടാവുക എന്നതാണു ലക്ഷ്യം. ഒരു കാരണവശാലും യൂറ്റ്യൂബ് നോക്കിയാവരുത് പൂവിടൽ. നഗരത്തിലോ ഗ്രാമത്തിലോ ആയിക്കോട്ടെ. ഒരു പൂവെങ്കിലും നമ്മുടെ കുട്ടികൾക്കു പറിക്കാൻ പാകത്തിനുണ്ടാവില്ലെ? അത് അന്വേഷിച്ചു കണ്ടു പിടിച്ച് അവർക്ക് അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കണം.
ആഘോഷങ്ങൾ എന്നാൽ ചന്തയിലേക്കോട്ടം എന്ന രീതിയുടെ ഇക്കാലത്ത്, മനുഷ്യരെ ഒന്നിപ്പിക്കാനും, സന്തോഷം പങ്കിടാനും, ഒരോണം. കണ്ടും, കേട്ടും, തൊട്ടും, മണത്തും, രുചിച്ചും, ഉള്ളതു കൊണ്ട് ഒരു കുഞ്ഞോണം! നമ്മുടെ ക്യാമ്പിൽ കഥകൾ, പാട്ടുകൾ, നാടൻ കളികൾ, ഊഞ്ഞാലാട്ടം, എന്നിവയുടെയൊക്കെ സമൃദ്ധിയുണ്ടാവും.
സെപ്റ്റംബർ 2, മൂലത്തിൻ്റെയന്ന് ഉച്ചയോടെ നമുക്ക് പിരിയാം. തിരികെ വീട്ടിലെത്തി ഓണം ഉണ്ണുമ്പോൾ കുട്ടികളുടെ മനസ്സിൽ സ്വന്തം കൈ തൊട്ട, ആത്മാവു തൊട്ട, കളികളുടേയും, പൂക്കളത്തിൻ്റേയും, ഊഞ്ഞാലാട്ടത്തിൻ്റെയും, കഥകളുടേയും ഒരോണം ഉണ്ടാവണം എന്നതാണു നമ്മുടെ ലക്ഷ്യം.
ക്യാമ്പ് ഫീ:
പങ്കെടുക്കുന്നവർ | പൂർണമായി പങ്കെടുക്കുന്നു | ഭാഗികമായി പങ്കെടുക്കുന്നു |
3-8 വയസ്സ് | 4000 | 2500 |
9-16 വയസ്സ് | 5000 | 3000 |
രക്ഷിതാവും 6 വയസ്സിൽ താഴെയുള്ള കുട്ടിയും | 5500 | 3500 |
രജിസ്റ്റർ ചെയ്യാൻ 1450 രൂപ UPI വഴി അടയ്ക്കുക. ഇതും ഉൾപ്പടെയാണൂ ആകെ ഫീ. ബാക്കി തുക ഓഗസ്റ്റ് 20നു മുമ്പ് അടയ്ക്കുക. പണം അടയ്ക്കുമ്പോൾ വിശദാംശങ്ങളിൽ കുട്ടികളുടെ പേര് ഉൾപ്പെടുത്താൻ മറക്കരുതെ!
ഓഗസ്റ്റ് 15നു ശേഷം ക്യാൻസൽ ചെയ്യുന്നവരോട് 250 രൂപ ക്യാൻസലേഷൻ ചാർജ്ജ് ആയി വാങ്ങുന്നതാണ്.
താമസം, ഭക്ഷണം.
ഒരു വലിയ ഹാളിൽ നമ്മളെല്ലാവരും ഒന്നിച്ചുണ്ണും, ഉറങ്ങും. മുറി കൂടിയേ തീരൂ എന്നുള്ളവർക്ക് അധിക തുക നൽകിയാൽ 2 മുറികൾ ലഭ്യമാണ്. പലഹാരങ്ങളും, നാടൻ കറികളും ചോറും, ലഘു ഭക്ഷണവും ഉണ്ടാവും.
കുട്ടികൾ രക്ഷിതാക്കളുടെ തണലിൽ അല്ലാതെ, ഒറ്റയ്ക്കു പങ്കെടുക്കുന്നതാണ് അഭികാമ്യം. അവർക്ക് സ്വന്തമായി കളികൾ കണ്ടു പിടിക്കാനും, സ്വതന്ത്രമായി കൂട്ടു പിടിക്കാനും മറ്റും, ഇതു സഹായകമാവും.
സംശയങ്ങൾ, കൂടുതൽ വിവരങ്ങൾ: 8156895207
Walking Ferns is organizing an Onam Camp!
From the evening of August 25 to the afternoon of September 2, at Thanal, Kiralur, in Thrissur district. Children can join for the entire duration or partially.
Those without Onam exams can join from the evening of the 25th, others from the evening of the 28th.
Since Atham, the first day of Onam, falls on the 26th, kids who arrive on the 25th can start things the next morning by foraging for flowers and creating a Pookkalam, a flower pattern.
Those arriving later can make one at home, too.
The idea is for children to pick flowers themselves and create their own Pookkalam from imagination.
No YouTube designs, please. Whether in a city or village, surely there’s at least one flower they can pluck! Let’s help them find it and make space for that experience.
At a time when celebrations often mean rushing to markets, this is about bringing people together, sharing joy, and truly feeling the spirit of Onam—through sights, sounds, scents, and tastes.
The camp will be rich with stories, songs, traditional games, swings, and simple joys.
We’ll part on September 2 afternoon, just in time for kids to return home and celebrate Onam—with memories of a celebration they touched with their hands, felt with their soul, and lived through play, flowers, stories, and freedom.
Camp Fee:
Category | Full Camp (9 days) | Partial (up to 4 days) |
---|
Children aged 3–8 | ₹4000 | ₹2500 |
Children aged 9–16 | ₹5000 | ₹3000 |
One parent + child under 6 | ₹5500 | ₹3500 |
Pay ₹1450 upfront via UPI to register. This is included in the total fee.
Remaining amount to be paid by August 20.
Don’t forget to mention children’s names in the payment details!
Cancellations after August 15 will incur a ₹250 cancellation fee.
Stay and Food:
We’ll eat and sleep together in a large hall.
Those who prefer private rooms can pay extra—2 rooms available.
Snacks, home-style meals, and simple dishes will be provided.
We encourage children to attend independently, without parents.
This helps them discover their own games, build friendships, and gain confidence.
For queries and details:
📞 8156895207