We are excited to launch a new music program that will give our children an opportunity to closely engage with international music. Remember the movie The Sound of Music? The one where a music-loving woman brings joy to a group of children, helping them reconnect with their strict father through the magic of music? The way she gently introduces those children to the basics of music is simply beautiful.
Inspired by that spirit, two of our friends have come forward to introduce international music to our children in a simple and joyful way. Over the next five months, through a few weekend workshops and several online sessions, we aim to make this vision a reality.
Our hope is to bring the children together as a choir by the end of this journey — and who knows, maybe they’ll be singing carols for peace this December.
This program will run from August to December 2025.
സൗണ്ട് ഓഫ് മ്യൂസിക് എന്ന സിനിമ ഓർമ്മയില്ലെ? സംഗീതപ്രേമിയായ ഒരു ആയ കുട്ടികളെ നോക്കാൻ വരുന്നതും, പട്ടാളച്ചിട്ടയിൽ ചിതറിക്കിടന്ന കുട്ടികളെയും അവരുടെ അച്ഛനേയും സംഗീതം കൊണ്ട് ഒരുമിപ്പിച്ചതും മനോഹരമായി അവതരിപ്പിച്ച സിനിമ? എത്ര ലളിതമായാണ് ആ ആയ കുട്ടികളെ സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുന്നത്? അതു പോലെ, അന്തർദേശീയ സംഗീതത്തെ നമ്മുടെ മക്കൾക്ക് ലളിതമായി പരിചയപ്പെടുത്താൻ നമ്മുടെ രണ്ടു സുഹൃത്തുക്കൾ മുന്നോട്ടു വന്നിട്ടുണ്ട്. 5 മാസം കൊണ്ട് കുറച്ച് വാരാന്ത്യ ശില്പശാലകളിലൂടെയും, കുറേ ഓൺലൈൻ ക്ലാസ്സുകളിലൂടെയുമാണ് നമ്മൾ ഈ പരിപാടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ അവസാനം നമ്മുടെ കുട്ടികളുടെ ഒരു കൊയർ ഉണ്ടാകും എന്നാണു നമ്മുടെ പ്രതീക്ഷ. ഒരു പക്ഷെ ഡിസംബറിലേക്ക് സമാധാനത്തിൻ്റെ കാരളുകൾ പാടാൻ നമ്മുടെ മക്കൾക്കായാലോ?
ഓഗസ്റ്റിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന തരത്തിലാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ക്യാമ്പുകളിൽ നമ്മുടെ കുട്ടികളുടെ പാടാനുള്ള കഴിവ് നമ്മൾ കണ്ടതാണ്. അത് കൂടിയാണ് ഇത്തരമൊരു ആശയത്തിനു പിറകിൽ.
മലയാളത്തിൽ കൂടുതൽ വിവരങ്ങൾ വായിക്കാൻ പേജിനു താഴേക്കു പോവുക.
This initiative was born from what we witnessed during our residential camps—how beautifully the children responded to music. This program is designed to build on that spark.
Introduction to rhythm, melody, harmony, and vocal techniques including breath and voice control.
Improved English, clear pronunciation, and confidence in public speaking through vocal practice.
Enhanced memory, focus, and emotional well-being through joyful and engaging musical activities.
Encouragement of creativity and appreciation of diverse musical genres and cultures.
Overcoming stage fear, building comfort with public speaking, and developing presence through regular performances.
Opportunities to build self-confidence, teamwork, and a strong sense of self through collaborative music-making.
Month | Details |
---|---|
August | Two weekend workshops in Koyilandy • Includes an audition (no prior experience required) • Selection of children based on trainers’ assessment • Parents and children are encouraged to come with an open mind • Online vocal practice sessions 3 times every week • Participation in at least 2 sessions per week is required |
September, October & November | In-person workshop on the first weekend of each month at Koyilandy • Continued online sessions: 3 times every week • Minimum participation: 2 out of 3 sessions per week |
December | Two weekend workshops in Koyilandy • Continued online sessions: 3 times every week • Minimum participation: 2 out of 3 sessions per week • Public performance planned (once or twice), based on training progress |
The program will be led by two passionate educators who connected deeply with our work at Walking Ferns. Both have strong musical backgrounds with formal training in Indian and Western music from a young age.
Rachana Rajan is an educator, theatre practitioner, and voice explorer with over 10 years of experience working with children. She brings Social Science alive through theatre, storytelling, and play—helping students think critically and express themselves with confidence.
Her journey with voice—through Dhrupad, Khayal, and Western singing—has been a deeply personal one. The stillness and depth of these traditions have offered her calm, grounding, and joy. Today, she weaves that essence into workshops that invite children to explore their voice as a source of expression and inner balance.
Through her initiative Pedagiggles, she creates joyful, reflective learning spaces for students and teachers. She also works with Madman and Me, using clowning in corporate and educational spaces to spark creativity, empathy, and connection.
Keertana S. Kakkanat is an educator, curriculum designer, and researcher with over 12 years of experience across IB, CIE, and ICSE schools. A graduate of TISS, her work is rooted in child-centric, experiential learning, and she mentors teachers in reflective, holistic pedagogy.
She shares a deep and evolving relationship with music—drawing from her training in Carnatic music at Kalakshetra, open-ended vocal exploration, and exposure to Western and world music traditions. Her journey treats voice as both intuitive and meditative, moving fluidly between structure and spontaneity, tradition and play. This sensibility quietly shapes her classroom, where music becomes a natural extension of learning. Students often join her in co-creating projects that honour sound, stillness, and shared presence.
Keertana is the founder of MinnaMinni, a microschool and an enrichment centre, and co-founder of Peraivu Koodam, a research and policy think-tank reimagining education. Across her work, she creates spaces where children, parents, and educators grow with authenticity, presence, and purpose.
പരിപാടിയുടെ ഷെഡ്യൂൾ ഇനി പറയും വിധമാണ്:
ഓഗസ്റ്റ് ആദ്യ രണ്ടു വാരാന്ത്യങ്ങളിൽ ശില്പശാല – കൊയിലാണ്ടിയിൽ വച്ച്
ഈ ശില്പശാല ഒരു ഓഡീഷൻ കൂടെയായിരിക്കും. നമ്മുടെ പരിശീലകർ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നവരെ തെരഞ്ഞെടുക്കും. പാടാൻ മുൻപരിചയമില്ലെങ്കിലും ഓഡീഷനിൽ പങ്കെടുക്കാം. കുട്ടികളും രക്ഷിതാക്കളും തുറന്ന മനസ്സുമായി വരിക.
തുടർന്ന്, ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ ഓൺലൈൻ പ്രാക്റ്റീസ്. അതിൽ രണ്ടു ദിവസമെങ്കിലും പങ്കെടുക്കണം
സെപ്റ്റംബർ, ഒക്റ്റോബർ, നവംബർ ആദ്യ വാരാന്ത്യങ്ങളിൽ ശില്പശാല – കൊയിലാണ്ടിയിൽ വച്ച്
തുടർന്ന്, ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ ഓൺലൈൻ പ്രാക്റ്റീസ്. അതിൽ രണ്ടു ദിവസമെങ്കിലും പങ്കെടുക്കണം
ഡിസംബറിൽ നമ്മുടെ പരിശീലനത്തിൻ്റെ സ്ഥിതി അനുസരിച്ച് ഏതെങ്കിലും രണ്ടു വാരാന്ത്യങ്ങളിൽ കൊയിലാണ്ടിയിൽ വച്ച് ശില്പശാലയുണ്ടാവും. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കണം എന്നും കരുതുന്നു.
ഈ പരിപാടി കൊണ്ട് നമ്മൾ കാണുന്ന ഗുണങ്ങൾ:
നമ്മുടെ പ്രവർത്തനങ്ങളിൽ ആഭിമുഖ്യം തോന്നിയ രണ്ടു സുഹൃത്തുക്കളാണ് ഈ സംഗീത പഠന പരിപാടിയുടെ ചുക്കാൻ പിടിക്കുന്നത്. വിദ്യാഭ്യാസപ്രവർത്തകയായ കീർത്തന മിന്നാമിന്നി എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. കീർത്തനയുടെ കൂട്ടുകാരി രചന, അദ്ധ്യാപികയും സ്പിക് മകെ ഗുരു ശിഷ്യ പരമ്പര സ്കോളർഷിപ് ജേതാവുമാണ്. രണ്ടു പേരും സ്കൂൾ തലം മുതൽ ഭാരതീയ, പാശ്ചാത്യ സംഗീത ശാഖകളിൽ പരിശീലനം നേടിയവരാണ്.
സാധാരണ ഫീ ₹7500
6 വാരാന്ത്യ സംഗീത പഠന ക്യാമ്പുകൾ (താമസം, ഭക്ഷണം ഉൾപ്പടെ), 60 ഓൺലൈൻ ക്ലാസ്സുകൾ എന്നിവയടക്കം. രക്ഷിതാക്കൾ തങ്ങുന്നുണ്ടെങ്കിൽ അവരുടെ ചെലവ് വേറേ വഹിക്കേണ്ടതാണ്.
ഇതു നമുക്കു താങ്ങാവുന്നതാണെന്നു ഞാൻ കരുതുന്നു. എങ്കിലും, ഒരു കാരണവശാലും പണമില്ല എന്നു കരുതി ആരും കുട്ടികളെ അയക്കാതിരിക്കരുതേ! നമ്മുടെ മക്കൾക്ക് ഇതൊരു നല്ല അവസരമാണ്.
കൂടാതെ, മറ്റൊരു കുട്ടിയുടെ പഠനം ഭാഗികമായോ പൂർണമായോ ഏറ്റെടുക്കാൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ അത് കൂടുതൽ കുട്ടികൾക്ക് സഹായകമാകും.
Gautham Sarang | © 2025